ദുബായിലെ നിരവധി ഹോട്ട്‌സ്‌പോട്ടുകളിലായി 16 ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകളും മൂന്ന് ലേ-ബൈ (lay-bys) കളും നിർമ്മിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിയിൽ മൂന്ന് ഇന്റഗ്രേറ്റഡ് ട്രക്ക് ലേ-ബൈകൾ ഉൾപ്പെടുന്നു: ഒന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) യുടെ പങ്കാളിത്തത്തിലും രണ്ട് അൽമുതകമേള ( Almutakamela )വെഹിക്കിൾ ടെസ്റ്റിംഗ് ആന്റ് രജിസ്‌ട്രേഷനുമായി സഹകരിച്ചുമായിരിക്കും നടപ്പിലാക്കുക.
ADNOC ന്റെ സഹകരണത്തോടെ ദുബായിൽ ഉടനീളം ആറ് പ്രധാന സ്ഥലങ്ങളിലും തന്ത്രപ്രധാനമായ റോഡുകളിലും ലോജിസ്റ്റിക് നഗരങ്ങളിലും 16 ട്രക്ക് റെസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ്, ദുബായ്-ഹത്ത റോഡ്, ദുബായ്-അൽ ഐൻ റോഡ്, ജബൽ അലി-ലെഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവയാണ് ലൊക്കേഷനുകൾ.
1,000-ലധികം ട്രക്കുകളും ഹെവി വാഹനങ്ങളും ഉൾക്കൊള്ളാൻ ശേഷിയുള്ള 19 ട്രക്കുകളുടെ വിശ്രമകേന്ദ്രങ്ങളുടെയും ലേ-ബൈകളുടെയും ആകെ വിസ്തീർണ്ണം 300,000 ചതുരശ്ര മീറ്ററിൽ കൂടുതലുണ്ട്. ട്രക്ക് ഡ്രൈവർമാരുടെ ക്ഷേമത്തിനും ട്രാഫിക് സുരക്ഷയ്ക്കും വേണ്ടി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്.
In cooperation with ADNOC, RTA will also construct 16 Trucks Rest Stops across Dubai in six key locations, strategic roads, and logistic cities that attract a huge number of trucks daily. pic.twitter.com/0NsE8pz5ni
— RTA (@rta_dubai) July 23, 2023