ഷാർജയിൽ ആറ് മാസത്തിലേറെയായി അധികൃതർ കണ്ടുകെട്ടിയ വാഹനങ്ങൾ, യന്ത്രങ്ങൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ഉടമകൾക്ക് അവരുടെ ബാധ്യതകൾ തീർക്കാൻ ഇനി നാല് ദിവസമുണ്ടെന്നും അല്ലെങ്കിൽ കണ്ടുകെട്ടിയവ ലേലത്തിലൂടെ വിൽക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
കണ്ടുകെട്ടിയ വാഹനങ്ങളുമായി ബന്ധപ്പെട്ടവർ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച തീയതി മുതൽ നാല് ദിവസത്തിനകം ഇൻസ്‌പെക്‌ഷൻ ആൻഡ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
അല്ലാത്തപക്ഷം ജൂൺ 24/7/2023 ന് തുടങ്ങി നാല് ദിവസത്തെ കാലയളവിന് ശേഷം മുനിസിപ്പാലിറ്റിക്ക് അവ പൊതു ലേലത്തിലൂടെ വിൽക്കേണ്ടിവരുമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്‌തമാക്കി.