കുർദിസ്ഥാൻ മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ റൈഡറായി അംഗീകരിക്കപ്പെട്ട എട്ട് വയസ്സുകാരി ലാനിയ തന്റെ കുതിരയായ ജെസ്‌നോയുടെ വിയോഗത്തിൽ കരയുന്ന ഒരു വീഡിയോ അടുത്തിടെ വൈറലായതിനെത്തുടർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏറ്റവും പ്രായം കുറഞ്ഞ കുതിര സവാരിക്കാരിയായ ലാനിയ ഫഖറിന് കുതിരക്കൂട്ടത്തെ സമ്മാനിച്ചു. ലാനിയ ഫഖറിനായി ഒരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് ഷെയ്ഖ് മുഹമ്മദ് തന്റെ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അഞ്ച് വയസ്സുള്ളപ്പോൾ ലാനിയയുടെ പിതാവ് സമ്മാനിച്ച കുതിര ലാനിയയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കൂടിയായിരുന്നു. പെട്ടെന്നായിരുന്നു പ്രിയപ്പെട്ട കുതിരയുടെ വിയോഗമുണ്ടായത്.
സോഷ്യൽ മീഡിയയിൽ വൈറലായ മൈതാനത്ത് മരിച്ചുകിടക്കുന്ന പെണ്‍ കുതിര ജെസ്നോയുടെ മേൽ വീണ് പൊട്ടിക്കരയുന്ന ലാനിയയുടെ വീഡിയോ ഷെയ്ഖ് മുഹമ്മദിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ലാനിയയ്ക്ക് പുതിയ കുതിരകളെ നൽകാനും ഒരു വ്യക്തിഗത കുതിരസവാരി പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള അവളുടെ സ്വപ്നത്തെ പിന്തുണയ്ക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
#محمد_بن_راشد يهدي #لانيا_فاخر أصغر فارسة في العراق، والتي تبلغ من العمر 8 سنوات، مجموعة خيول .. بعد موت فرسها وصديقها الوحيد "جسنو" وظهورها في فيديو وهي تبكي بحرقة شديدة عليه، ووجّه سموّه أيضا بدعمها لإنشاء مركز تدريبي خاص بها #وام https://t.co/a1wTLQua7s pic.twitter.com/0jaeocjUm2
— وكالة أنباء الإمارات (@wamnews) July 24, 2023