യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ് മിഡിൽ ഈസ്റ്റിലെ ഏറ്റവും കൃത്യസമയം പാലിക്കുന്ന എയർലൈനുകളുടെ പട്ടികയിലും ലോകമെമ്പാടുമുള്ള ഏറ്റവും കൃത്യസമയം പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിലും ഇപ്പോൾ മുൻനിരയിലാണ്. 2023-ന്റെ ആദ്യ പകുതിയിൽ എത്തിഹാദ് എയർവേയ്‌സ് 15 മിനിറ്റിനുള്ളിൽ 83.4% എന്ന ഓൺ-ടൈം അറൈവൽ പെർഫോമൻസ് റേറ്റിംഗ് നേടിയിട്ടുണ്ട്.
2023-ലെ കൃത്യസമയം പാലിക്കുന്ന ലീഗ് റേറ്റിംഗിൽ, ആഗോള ഏവിയേഷൻ അനലിറ്റിക്‌സ് ഗ്രൂപ്പ് (OAG) ഇത്തിഹാദിനെ മിഡിൽ ഈസ്റ്റിലെ ചുരുക്കം ചില എയർലൈനുകളിൽ ഒന്നായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 80% ഓൺ-ടൈം ആയി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുകയും ഫ്ലൈറ്റ് റദ്ദാക്കുന്ന റേറ്റിംഗിൽ ഏറ്റവും കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.