യുഎഇയിൽ ഒരാൾക്ക് മെർസ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന തിങ്കളാഴ്ച അറിയിച്ചു.
അൽ ഐനിൽ താമസിക്കുന്ന പ്രവാസിയായ 28കാരനെ ജൂൺ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആഗോള ആരോഗ്യ സംഘടന അറിയിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയ അവസാന തീയതി മുതൽ 14 ദിവസത്തേക്ക് 108 കോൺടാക്റ്റുകളെ തിരിച്ചറിയുകയും നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതിലൂടെ വേറെ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല.
മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ പകരുന്ന വൈറസാണ് മെര്‍സ്. രോഗബാധയുള്ള ഒട്ടകങ്ങളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യര്‍ക്ക് രോഗബാധയുണ്ടാകുന്നതെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും കൃത്യമായ ഉറവിടം വ്യക്തമല്ല.
മെർസ് വൈറസ് ബാധിച്ചിരിക്കുന്ന രോഗി യുഎഇ പൗരനോ ആരോഗ്യപ്രവര്‍ത്തകനോ അല്ലെന്നും രോഗിക്ക് ഒട്ടകങ്ങളുമായോ ആടുകളുമായോ നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കമില്ലെന്നും ലോകാരോഗ്യ സംഘടന
വ്യക്തമാക്കി.