കാഞ്ഞങ്ങാട് സ്വദേശിയെ അബുദാബിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെമ്മട്ടംവയല്‍ ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍-ലക്ഷ്മി ദമ്പതികളുടെ മകൻ മേലത്ത് ഉദീഷിനെയാണ് (34) അബുദാബിയിലെ താമസസ്ഥലത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഉദീഷ്.