യുഎഇയിലെ ബീച്ചുകളിൽ താമസിയാതെ,നീന്തൽക്കാരെ നിരീക്ഷിക്കാനും അപകടസാധ്യതകൾ തിരിച്ചറിയാനും ലൈഫ് ഗാർഡുകളെ സഹായിക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ സ്ഥാപിക്കും. വാട്ടർ സേഫ്റ്റി ആൻഡ് ഫസ്റ്റ് എയ്ഡ് കമ്പനിയായ ബ്ലൂഗാർഡ് ആണ് ഈ സാങ്കേതിക വിദ്യ സാധ്യമാക്കുന്നത്.
എത്ര ആളുകൾ വെള്ളത്തിൽ ഉണ്ടെന്നും ഏതെങ്കിലും നീന്തൽക്കാരൻ ദുരിതത്തിലാണോ എന്നും ഈ സാങ്കേതികവിദ്യയ്ക്ക് കണ്ടെത്താൻ കഴിയും. തുടർന്ന് ഈ വിവരം ലൈഫ് ഗാർഡിന് കൈമാറും. ഈ വർഷം അവസാനത്തോടെ യുഎഇയിലെ നിരവധി ബീച്ചുകളിൽ ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കുമെന്ന് ബ്ലൂഗാർഡിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ലൂക്ക് കണ്ണിംഗ്ഹാം അറിയിച്ചു.