യുഎഇയിൽ ദുർമന്ത്രവാദം നടത്തി കബളിപ്പിക്കാൻ ശ്രമിച്ച 7 പേർക്ക് 50,000 ദിർഹം പിഴയും തടവും

7 jailed, fined Dh50,000 for practising sorcery

യുഎഇയിൽ ദുർമന്ത്രവാദം നടത്തുകയും മറ്റുള്ളവരെ കബളിപ്പിക്കുകയും ചെയ്ത ഏഴ് പേർക്ക് 50,000 ദിർഹം പിഴയും ആറ് മാസം തടവും വിധിച്ചു.

ദുർമന്ത്രവാദത്തിന് ഇരയായതായി ഒരാൾ പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച 7 പേരെയും പിടി കൂടിയത്. ആളുകളെ സുഖപ്പെടുത്താൻ കഴിയുന്ന 400 വർഷത്തിലേറെയുള്ള ഒരു ജിന്ന് തങ്ങൾക്കുണ്ടെന്നാണ് പ്രതികൾ ഇരകളോട് പറഞ്ഞിരുന്നത്.

മന്ത്രവാദം, വഞ്ചന, മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കൈവശം വെക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഏഴുപേരെയും കോടതിയിൽ ഹാജരാക്കിയത്. ഇവർക്ക് 6 മാസത്തെ ജയിൽ ശിക്ഷയും ജുഡീഷ്യൽ ഫീസിന് പുറമെ 50,000 ദിർഹം പിഴ അടക്കാനും വിധിച്ചിട്ടുണ്ട്.

യുഎഇയിൽ ആഭിചാരവും വഞ്ചനയും കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. മന്ത്രവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!