ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് മൊബൈൽ, ഇന്റർനെറ്റ് പ്ലാനുകളിൽ 50 % കിഴിവ് ഉൾപ്പെടെ നിരവധി പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി. Etisalat by e& du വഴി ഭിന്നശേഷിക്കാരായ ഉപയോക്താക്കൾക്ക് താഴെപറയുന്ന സേവനങ്ങളിലാണ് 50 ശതമാനം കിഴിവ് ലഭിക്കുക.
Etisalat by e യുടെ ടിവി, ഇൻറർനെറ്റ്, ടെലിഫോൺ എന്നിവയുടെ eLife ഫാമിലി വാല്യൂ പാക്കിന്റെ പ്രതിമാസ പാക്കേജിലും, ഹോം ടെലിഫോണിനുള്ള പ്രതിമാസ പാക്കേജുകളിലും, പ്രീപെയ്‌ഡിലെ ഒറ്റത്തവണ ഡാറ്റ പാക്കുകളിലും ആവർത്തിച്ചുള്ള ഡാറ്റ പാക്കുകളിലും, 512Kbps, 1Mbps, 10Mbps ഹോം ഇന്റർനെറ്റ് പാക്കേജുകൾക്കുള്ള പ്രതിമാസ പ്ലാനുകളിലുമാണ് 50 ശതമാനം കിഴിവ് ലഭിക്കുക. കൂടാതെ മൊബൈലുകളിലേക്കോ ഇലൈഫ് പ്ലാനുകളിലേക്കോ ഇന്റർനെറ്റ് കോളിംഗിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
du വഴി പോസ്റ്റ്പെയ്ഡ് സ്മാർട്ട് പ്ലാനിലും,പോസ്റ്റ്പെയ്ഡ് എമിറാത്തി പ്ലാപ്ലാനിലും, പോസ്റ്റ്പെയ്ഡ് പവർ പ്ലാനിലും 50 ശതമാനം കിഴിവ് ലഭിക്കും. പ്രീപെയ്ഡ് പ്ലാനുകളിലുള്ളവർക്ക് ഓരോ തവണയും റീചാർജ് ചെയ്യുമ്പോൾ, തുകയുടെ 100 ശതമാനം ബോണസ് ക്രെഡിറ്റുകളായി ലഭിക്കും, അത് ദേശീയ അന്തർദേശീയ കോളുകൾക്ക് ഉപയോഗിക്കാം. എന്നിരുന്നാലും സ്പെഷ്യൽ പവർ പ്ലാൻ 500, പ്രത്യേക പവർ പ്ലാൻ 500 ഡാറ്റ, പ്രത്യേക പവർ പ്ലാൻ 1000 എന്നിവക്ക് 50 ശതമാനം കിഴിവ് ബാധകമായിരിക്കില്ല