യുഎഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു : രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം

UAE President mourns his brother Sheikh Saeed bin Zayed Al Nahyan

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും അദ്ദേഹത്തിന്റെ പ്രതിനിധിയുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് അന്തരിച്ചു.

അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി യുഎഇ പ്രസിഡൻഷ്യൽ കോടതി നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തെതുടർന്ന് രാജ്യത്ത് ഇന്ന് ജൂലൈ 27 വ്യാഴം മുതൽ ജൂലൈ 29 ശനിയാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണവും പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും പ്രസിഡൻഷ്യൽ കോടതി അറിയിച്ചു.

1965 ൽ അൽ ഐനിൽ ജനിച്ച ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ 2010 ജൂണിൽ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായി. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായും നിയമിതനായി. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ (ADCED) മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!