യുഎഇ നിവാസികൾക്ക് ഇന്ന് ഉയർന്ന താപനിലയും ഉയർന്ന ഹ്യുമിഡിറ്റിയും പൊടിക്കാറ്റുമുള്ള ദിവസമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
ഇന്ന് കാറ്റ് ആവർത്തിച്ച് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ, ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ പൊടികാറ്റ് വീശാം. അബുദാബിയുടെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുള്ളതിനാൽ ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിച്ചേക്കും. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പരമാവധി ഹ്യുമിഡിറ്റി 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്നത്തെ പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.