മുത്വലാഖ് ബില്ലിൽ ചർച്ച നടക്കുന്ന വേളയിൽ സഭയില്‍ നിന്ന് വിട്ടുനിന്ന സംഭവത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തൃപ്തികരമാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല എന്നും മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ ചെയര്മാന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം തൃപ്തികരമാണെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതായും കുഞ്ഞാലിക്കുട്ടിയോട് ഫോണിൽ സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.
എല്ലാ വിവാദങ്ങളും പാര്‍ട്ടിയുടെ ഉത്തമതാല്പര്യം അനുസരിച്ച് അവസാനിപ്പിക്കണമെന്നും . മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ മുഴുവന്‍ ജനപ്രതിനിധികളും ജാഗ്രത കാണിക്കണമെന്നും തങ്ങള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.