യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞ കാലാവസ്ഥയുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
രാവിലെയോടെ കിഴക്കൻ തീരത്ത് താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നതിനാൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രിയിലും ശനിയാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 42 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 40 മുതൽ 44 ° C വരെയും പർവതങ്ങളിൽ 33 മുതൽ 37 ° C വരെയും ഉയരും.