കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്’ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ Directorate General of Civil Aviation (DGCA) ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി 30 ലക്ഷം രൂപയുടെ പിഴക്കൊപ്പം DGCA ആവശ്യകതകൾക്കും ഒഇഎം മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി അവരുടെ രേഖകളും നടപടിക്രമങ്ങളും ഭേദഗതി ചെയ്യാൻ നിർദേശമുണ്ട്. പിഴ ചുമത്തുന്നതിനുമുമ്പ് DGCA കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസിന് ഇന്‍ഡിഗോ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല.
വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ് ‘ടെയിൽ സ്‌ട്രൈക്ക്’ എന്ന് പറയുന്നത്. ജൂണ്‍ 15 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന് ടൈൽ സ്ട്രൈക്ക് സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്‍ഡിഗോ ക്യാപ്റ്റന്റെയും സഹ പൈലറ്റിന്റെയും ലൈസന്‍സ് ഡിജിസിഎ റദ്ദാക്കിയിരുന്നു.