ഓഗസ്റ്റിൽ യുഎഇ രണ്ട് സൂപ്പര്‍മൂണുകള്‍ക്ക് സാക്ഷ്യംവഹിക്കും.

UAE will witness two supermoons in August.

ഓഗസ്റ്റിൽ യുഎഇ രണ്ട് സൂപ്പര്‍മൂണുകള്‍ക്ക് സാക്ഷ്യംവഹിക്കും.

ആദ്യത്തേത് ആഗസ്റ്റ് 1 ചൊവ്വാഴ്ചയും അടുത്തത് 2023 ലെ ഏറ്റവും വലുതും തിളക്കമുള്ളതുമായ സൂപ്പർമൂൺ ഓഗസ്റ്റ് 30 നും ആയിരിക്കും കാണാനാകുക. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്. സാധാരണ പൂര്‍ണ്ണചന്ദ്രനെക്കാള്‍ 7 ശതമാനം വലുതും 14 ശതമാനം തെളിച്ചമുള്ളതുമായിരിക്കും.

ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സൂപ്പര്‍മൂണ്‍ നിരീക്ഷണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് ഒന്നാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട് 7 മുതല്‍ 9 വരെ മുഷ്‌രിഫ് പാര്‍ക്കിലെ അല്‍ തുറയ അസ്‌ട്രോണമി സെന്ററിലാണ് പരിപാടി. ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചുള്ള പ്രത്യേക വാനനിരീക്ഷണ പരപാടിയിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. സൂപ്പര്‍മൂണിനെ കുറിച്ചും വാനനിരീക്ഷണത്തെ കുറിച്ചും ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!