ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യക്കാർക്ക് ഇ-വിസ നൽകാൻ റഷ്യ

Reports say Indians will be able to travel to Russia on e-visa from August 1

ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ പാസപോർട്ടുള്ളവർക്ക് ഇ- വിസ ഉപയോഗിച്ച് റഷ്യയിലേക്ക് പോകാനാകുമെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയടക്കം 52 രാജ്യങ്ങളിലെ പൗരൻമാ‍ർക്കാണ് റഷ്യ ഇ-വിസ സംവിധാനം സജ്ജമാക്കിയിരിക്കുന്നതെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പശ്ചാത്തലത്തിലാണ് ഈ നീക്കം.

റഷ്യൻ വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് ഇ – വിസയുടെ പ്രൊസ്സസ്സിം​ഗ് സമയം നാല് ദിവസമാണ്. 40 ഡോള‍ർ അഥവാ 146.90 ദി‍ർഹമാണ് ഇ – വിസയുടെ കോൺസുലാർ ഫീസ്. ടൂറിസം, ബിസിനസ്സ് യാത്രകൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി റഷ്യയിലേക്ക് പ്രവേശിക്കാൻ ഇ-വിസയിലൂടെ സാധിക്കും.

ഒറ്റ എൻട്രിയിൽ 16 ദിവസം വരെ ഇ-വിസയിൽ റഷ്യയിൽ തങ്ങാനാവും. 60 ദിവസം വരെയാണ് ഇ വിസയുടെ കാലാവധി. വ്യവസായികൾക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഇ – വിസ ഒരേ പോലെ ​ഗുണകരമാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!