ലയൺസ് ഇന്റർനാഷണൽ ചെന്നൈ ഡിസ്ട്രിക്ട് ഗവർണർ ആയി മലയാളിയായ അഡ്വ. കെ. ജി അനിൽകുമാർ ഇന്ന് ചുമതലയേറ്റെടുക്കുന്നു.
ICL FINCORP ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ. ജി അനിൽകുമാർ ഇന്ന് ചെന്നൈയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്റർനാഷണൽ ചെന്നൈ ഡിസ്ട്രിക്ട് ഗവർണർ എന്ന സ്ഥാനം ഏറ്റെടുക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ അനിൽകുമാർ ലയൺസ് ഇന്റർനാഷണൽ ചെന്നൈ ഡിസ്ട്രിക്ട് ചെയർ പേഴ്സൺ ആയും നിയമിതയാകും.
ഇന്ന് വൈകിട്ട് 6.30 ന് ലയൺസ് ഇന്റർനാഷണലിന്റെയും മറ്റ് പ്രമുഖവ്യക്തികളുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടക്കുക.