ആഡംബര പട്രോൾ വാഹന ശൃംഖലയിലേക്ക് 2023 ജീപ്പ് ഗ്രാൻഡ് വാഗോണീറിന്റെ 3 മോഡലുകൾ കൂടി ചേർത്തതായി ദുബായ് പോലീസ് അറിയിച്ചു.
തങ്ങളുടെ പ്രവർത്തനക്ഷമതയും പൊതു സാന്നിധ്യവും വർദ്ധിപ്പിക്കുന്ന ഉയർന്ന പെർഫോമൻസ് വാഹനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള നിലവിലുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഹുറികെയ്ൻ I6 എഞ്ചിൻ (Hurricane I6 engine), ടർബോചാർജർ, 3.0-ലിറ്റർ കപ്പാസിറ്റി എന്നിവയാണ് 2023 ലെ ജീപ്പ് ഗ്രാൻഡ് വാഗോനീർ മോഡലുകളുടെ പ്രത്യേകതകൾ. ജീപ്പ് നിരയിലെ ഏറ്റവും ശക്തമായമായതിനാൽ ഹോഴ്സ് പവറും ടോർക്കും ഗണ്യമായി വർദ്ധിപ്പിക്കും. വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കാര്യക്ഷമതയ്ക്കും വഴക്കത്തിനും വേണ്ടിയുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന ദുബായ് പോലീസിന് അനുയോജ്യമായ പട്രോൾ വാഹനമാണ് ഗ്രാൻഡ് വാഗോനീർ