സാങ്കേതികതകരാറിനെത്തുടർന്ന് ഇന്ന് ജൂലൈ 31 തിങ്കളാഴ്ച്ച തിരുച്ചിറാപ്പിള്ളിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ( IX 613 )തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സുരക്ഷിത ലാൻഡിങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. 154 യാത്രക്കാർ വിമാനത്തിലുണ്ടെന്നാണ് വിവരം.
തിരുച്ചിറാപ്പിള്ളിയിൽ നിന്ന് 50 മിനുട്ടിനു മുൻപ് പറന്നുയർന്ന വിമാനമാണ് അടിയന്തിരമായി തിരുവനന്തപുരത്ത് ഇറങ്ങാനൊരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല
updating………………………….