ലാൻഡിംഗ് ഗിയറിന് തകരാർ കണ്ടെത്തിയതിന് പിന്നാലെ ഇന്ന് ജൂലൈ 31 തിങ്കളാഴ്ച്ച രാവിലെ തിരുച്ചിറാപ്പിള്ളിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം ( IX 613 ) അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കി.
161 യാത്രക്കാരും സുരക്ഷിതരാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷിത ലാൻഡിങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഷാർജയിലേക്ക് 50 മിനുട്ടിന് മുമ്പ് പറന്നുയർന്ന വിമാനമാണ് അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയത്