ഇന്ന് ജൂലൈ 31 തിങ്കളാഴ്ച്ച രാവിലെ 11.06ന് തിരുവനന്തപുരത്ത് നിന്ന് ബഹ്‌റൈനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ് പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. വിമാനം റൺവേയിൽ നിന്നും പാതി പൊങ്ങിയ ശേഷം എൻജിനിൽ നിന്നും ശബ്ദം കേട്ടതിനെത്തുടർന്ന് ഉടൻ തന്നെ തിരിച്ചിറക്കുകയായിരുന്നു.
സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഈ വിമാനം റദ്ദാക്കിയെന്നാണ് വിവരം. 180 പേരാണ് ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. യാത്രക്കാരെ വേറെ വിമാനത്തിൽ ബഹ്‌റൈനിലേക്ക് എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ലാൻഡിംഗ് ഗിയറിന് തകരാർ കണ്ടെത്തിയതിന് പിന്നാലെ രാവിലെ തിരുച്ചിറാപ്പിള്ളിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനവും ( IX 613 ) അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയിരുന്നു.