ബഹിരാകാശ ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്ന് സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തന്റെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി 2023 ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോആയി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഭൂമിയിലേക്ക് മടങ്ങാൻ തയ്യാറെടുക്കും. അദ്ദേഹം തിരിച്ചെത്തുന്ന കൃത്യമായ തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടം സ്വന്തമാക്കിയാണ് അദ്ദേഹം എത്തുന്നത്. കഴിഞ്ഞ 2023 മാർച്ച് 3നാണ് അദ്ദേഹം ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് 7 മണിക്കൂർ നടന്നും അദ്ദേഹം ചരിത്ര ദൗത്യം പൂർത്തിയാക്കിയിട്ടുണ്ട് .
ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റ പ്രവൃത്തിയും പുതിയ സൗരോർജ പാനൽ സ്ഥാപിക്കലും അദ്ദേഹം നടത്തത്തിന് ഇടയിൽ പൂർത്തിയാക്കി. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബഹിരാകാശ നിലയത്തിൽ നിന്ന് അതിമനോഹര ചിത്രങ്ങളാണ് ഓരോ ദിവസവും സുൽത്താൻ ഭൂമിയിലേക്ക് പങ്കുവെച്ചത്. യുഎഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാർഥികളുമായും അദ്ദേഹം ബഹിരാകാശത്ത് നിന്നും സംസാരിച്ചു. പല തരത്തിലുള്ള ആശയ വിനിമയം അദ്ദേഹം അവിടെ നിന്നും നടത്തി.