ഷാർജയിലെ ഏകദിന ഡ്രൈവിംഗ് ടെസ്റ്റ് പദ്ധതി രണ്ടാഴ്ചയ്ക്കുള്ളിൽ പുരുഷന്മാരും സ്ത്രീകളുമടക്കം 194 പേർ പ്രയോജനപ്പെടുത്തിയതായി ഷാർജ പോലീസിന്റെ ജനറൽ കമാൻഡിലെ ലൈസൻസിംഗ് ആൻഡ് ഡ്രൈവേഴ്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് വെളിപ്പെടുത്തി.
പ്രിലിമിനറി, സിറ്റി ടെസ്റ്റുകൾ ഒരുമിച്ച് ഒരേ ദിവസം സംയോജിപ്പിച്ചുള്ള ഏകദിന ടെസ്റ്റ് സംരംഭം ദേശീയ സർവീസ് റിക്രൂട്ട്മെന്റുകളെയും ഹൈസ്കൂൾ ബിരുദധാരികളെയുമാണ് ലക്ഷ്യമിടുന്നത് .
ആദ്യ ഘട്ടം ഇലക്ട്രോണിക് രീതിയിലായിരിക്കും നടക്കുക. നേരിട്ട് ഹാജരാകേണ്ടതില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒരു അപേക്ഷകന് പുതിയ ഡ്രൈവിങ് ലൈസൻസിനായി ഫയൽ തുറക്കാൻ കഴിയും. തിയറി പരീക്ഷ ഓൺലൈനിൽ വിജയിച്ച ശേഷം, അപേക്ഷകൻ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നു, അതിൽ പ്രായോഗിക പരിശീലനം ഉൾപ്പെടുന്നുണ്ട്. അതിനുശേഷം അവസാന പരീക്ഷാ തീയതിയിൽ ഒരേ ദിവസം പ്രിലിമിനറി, സിറ്റി ടെസ്റ്റുകൾ ഉണ്ടായിരിക്കും.