നെടുമ്പാശേരിയിൽ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് യുവതി പിടിയിലായി : മുംബൈയിലേക്കുള്ള വിമാനം വൈകി

Woman arrested after fake bomb threat in Nedumbassery - Flight to Mumbai delayed

വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ യുവതി പിടിയിലായി.ഇതിനെ തുടര്‍ന്ന് കൊച്ചി- മുംബൈ വിമാനം ഒരു മണിക്കൂര്‍ വൈകിയാണ് യാത്ര തുടങ്ങിയത്.

കൊച്ചി-മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനെത്തിയ തൃശൂര്‍ സ്വദേശിനിയായ യാത്രക്കാരിയാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനയ്ക്കിടെ ബാഗില്‍ എന്താണെന്ന് സുരക്ഷാ ജീവനക്കാര്‍ ചോദിച്ചതിന് പിന്നാലെ ബോംബാണെന്ന് യുവതി മറുപടി പറയുകയായിരുന്നു.

തുടര്‍ന്ന് ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ബോംബ് ഭീഷണി ഉയര്‍ന്നതോടെ വിമാനം ഏകദേശം ഒരു മണിക്കൂര്‍ വൈകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!