ഗ്ലോബൽ വില്ലേജ് സീസൺ 28 : കിയോസ്കുകൾ, ഭക്ഷണശാലകൾ എന്നിവ തുടങ്ങാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

Global Village Season 28 - Registrations open to launch Kiosks, Restaurants

2023 ഒക്‌ടോബർ 18-ന് ആരംഭിക്കുന്ന 28-ാമത് ഗ്ലോബൽ വില്ലേജ് സീസണിലേക്കുള്ള കിയോസ്കുകൾ, ഭക്ഷണശാലകൾ എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്ന പുതിയ സംരംഭകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ദുബായിലെ ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.

28-ാമത് സീസണിൽ പ്രത്യേക വാണിജ്യ ലൈസൻസ് ഇല്ലാതെതന്നെ ഗ്ലോബൽ വില്ലേജിൽ പുതിയ സംരംഭം തുടങ്ങാനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിനാൽ കുറഞ്ഞ നഷ്ടസാധ്യതയോടുകൂടി സംരംഭകർക്ക് ഫുഡ് & ബിവറേജസ് ബിസിനസുകൾ തടസ്സമില്ലാതെ നടത്താനായേക്കും.

സംരംഭകർക്ക് ആവശ്യമെങ്കിൽ ഫെഡറൽ ടാക്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായവും ലഭിക്കും. ഉപഭോക്താക്കൾക്ക് പണമിടപാടുകൾ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് പേമെന്റ് ടെർമിനലുകളും പോയന്റ് ഓഫ് സെയിൽ സംവിധാനങ്ങളും ലഭ്യമാക്കുന്നതിനുള്ള സഹായവും ലഭിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!