സൂപ്പര്‍ മൂണ്‍ ദൃശ്യവിസ്മയത്തിന് നിമിഷങ്ങൾ മാത്രം : യുഎഇയിൽ കാണാം 7 മണി മുതൽ 9 മണി വരെ

Super Moon Spectacular is just seconds away - It will be visible in UAE from 7 PM to 9 PM

സൂപ്പര്‍മൂണ്‍ എന്ന ആകാശ വിസ്മയത്തിന് ഇനി നിമിഷങ്ങൾ മാത്രം. യുഎഇയിൽ 7 മണി മുതൽ 9 മണി വരെ ഈ പ്രതിഭാസം കാണാനാകും. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് എത്തുമ്പോഴാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്. സാധാരണ പൂര്‍ണ്ണചന്ദ്രനെക്കാള്‍ 7 ശതമാനം വലുതും 14 ശതമാനം തെളിച്ചമുള്ളതുമായിരിക്കും.

ഇന്ന് ഓഗസ്റ്റ് ഒന്നിന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സൂപ്പര്‍മൂണ്‍ നിരീക്ഷണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. വൈകീട്ട് 7 മുതല്‍ 9 വരെ മുഷ്‌രിഫ് പാര്‍ക്കിലെ അല്‍ തുറയ അസ്‌ട്രോണമി സെന്ററിലാണ് പരിപാടി. ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചുള്ള പ്രത്യേക വാനനിരീക്ഷണ പരപാടിയിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. സൂപ്പര്‍മൂണിനെ കുറിച്ചും വാനനിരീക്ഷണത്തെ കുറിച്ചും ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.

സാധാരണയായി വര്‍ഷത്തില്‍ മൂന്നു മുതല്‍ നാലു തവണവരെ സൂപ്പര്‍ മൂണ്‍ പ്രതിഭാസം അരങ്ങേറാറുണ്ട്. 2023ല്‍‌ വാനനിരീക്ഷകര്‍ പ്രവചിച്ച നാല് സൂപ്പര്‍മൂണ്‍ പ്രതിഭാസങ്ങളില്‍ ഒന്നാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 30 ന് അടുത്ത സൂപ്പര്‍മൂണ്‍ പ്രതിഭാസം നടക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!