യുഎഇയിൽ റാസൽഖൈമയടക്കമുള്ള ചില ഭാഗങ്ങളിൽ രാവിലെ മഴ ലഭിച്ചതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ട് ചെയ്തു.
ഇന്ന് പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുമിഡിറ്റി 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.