ദുബായിൽ ഡെലിവറി ബൈക്ക് മോഷ്ടിച്ച് കത്തിച്ച 17 കാരൻ പിടിയിലായി. 17 കാരനും മറ്റൊരാളും ചേർന്നായിരുന്നു ഡെലിവറി ബൈക്ക് മോഷ്ടിച്ചത്.
റെസ്റ്റോറന്റിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച ശേഷം ഇരുവരും കടന്നുകളയുകയായിരുന്നു. തുടർന്ന്
മറ്റൊരു പ്രദേശത്ത് എത്തി മോട്ടോർബൈക്കിൽ നിന്ന് ഇറങ്ങിയ ശേഷം പ്രതികൾ ബൈക്കിന്റെ പെട്രോൾ ട്യൂബ് പുറത്തെടുത്ത് തീ കൊളുത്തുകയായിരുന്നു.
17 കാരനെതിരെ ജുവൈനൽ കോടതിയിൽ മോഷണം, തീവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
പിന്നീട് ജുഡീഷ്യൽ പ്രൊബേഷനിൽ വിടാൻ കോടതി ഉത്തരവിട്ടതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റൊരാളെ മിസ്ഡീമെനിയർ കോടതിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.