അബുദാബിയിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സുരക്ഷിതമായ പ്രവർത്തനങ്ങളെക്കുറിച്ച് അബുദാബി മുനിസിപ്പാലിറ്റി & ട്രാൻസ്‌പോർട്ട് വകുപ്പ് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കാനും വളർത്തുമൃഗങ്ങളുടെ ഉടമസ്ഥത പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള പരിചരണവും ഉറപ്പാക്കും. അബുദാബി മുനിസിപ്പാലിറ്റി & ട്രാൻസ്‌പോർട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചാരണം നടത്തുന്നത്.
കാമ്പയിനിലൂടെ മൃഗങ്ങളുടെ കൂട്ടത്തെ ആകർഷിക്കുന്നത് ഒഴിവാക്കാൻ അവരുടെ നായ്ക്കളെ അവരുടെ പരിസരത്ത് തന്നെ സൂക്ഷിക്കാനും ഭക്ഷണ പാഴ്വസ്തുക്കൾ പ്രദേശത്തിന് ചുറ്റും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനും വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനുമുള്ള ഫലപ്രദമായ നടപടിയായി അവരുടെ നായ്ക്കളെ വന്ധ്യംകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ആവശ്യപ്പെടും.
أطلقت دائرة البلديات والنقل حملة توعوية بهدف رفع حس المسؤولية لأصحاب الكلاب وأفضل أساليب التعامل مع الكلاب السائبة والضالة في مناطق المزارع والعزب pic.twitter.com/hWQyBCCzZu
— دائرة البلديات والنقل (@AbuDhabiDMT) July 31, 2023