യുഎഇയിൽ ഇന്നലെ താപനില വീണ്ടും 50 ഡിഗ്രി സെൽഷ്യസ് കടന്നു. അബുദാബിയിലെ ഒവ്തൈദിൽ (Owtaid in Al Dhafra Region) ആണ് 50.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഇന്നത്തെ ഏറ്റവും കൂടിയ താപനില 45-49 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 23-28 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ യുഎഇയുടെ ചില ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ അബുദാബിയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടായതിനാൽ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
ഇന്ന് തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി 65-90 ശതമാനം വരെ അനുഭവപ്പെടും. പർവതപ്രദേശങ്ങളിൽ ഇത് 40-65 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഹ്യുമിഡിറ്റി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.