അബുദാബി മുസഫയിലെ ഒരു വാണിജ്യ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി അധികൃതർ അറിയിച്ചു. ഇന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി പോലീസ് കെട്ടിടം ഒഴിപ്പിച്ചിരിക്കുകയാണ്. അബുദാബി പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംഭവസ്ഥലത്തുണ്ട്. സംഭവമുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ, കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സോഴ്‌സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്നും അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Abu Dhabi Police and Abu Dhabi Civil Defence Authority teams are dealing with a fire this afternoon in a commercial building in Musaffah. The building was evacuated as a precaution.
— شرطة أبوظبي (@ADPoliceHQ) August 3, 2023