അറ്റകുറ്റപ്പണികൾ : ഷാർജ മലീഹ റോഡിന്റെ ഒരു ഭാഗം മൂന്നാഴ്ചത്തേക്ക്‌ അടിച്ചിടുമെന്ന് മുന്നറിയിപ്പ്

Maintenance: A section of Sharjah Maleeha road will be closed for three weeks

മലീഹ റോഡിന്റെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിന്റെ ഇന്റർസെക്ഷനിലേക്കുള്ള ഒരു ഭാഗം ആഗസ്റ്റ് 6 ഞായറാഴ്ച മുതൽ ഓഗസ്റ്റ് 27 ഞായറാഴ്ച വരെ മൂന്നാഴ്ചത്തേക്ക്‌ അടിച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾക്കായാണ് ഈ റോഡ് അടിച്ചിടുന്നത്.

ഈ കാലയളവിൽ വാഹനമോടിക്കുന്നവർ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ട്രാഫിക് മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ സൂചനകളും നിർദ്ദേശങ്ങളും പാലിക്കണമെന്നും
അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കുള്ള അസൗകര്യം കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!