അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ദുബായ് നിവാസിയായ ഇന്ത്യക്കാരന് 15 മില്യൺ ദിർഹം സമ്മാനം ലഭിച്ചു.
ദുബായിൽ ഐടി ജീവനക്കാരനായ സക്കിൽ ഖാനാണ് തന്റെ ജന്മദിനത്തിൽ ജൂലൈ 25 ന് എടുത്ത ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. ദുബായിലെ ഒരു ഐടി കമ്പനിയിൽ എഞ്ചിനീയറിംഗ് കോ-ഓർഡിനേറ്ററായാണ് സക്കിൽ ഖാൻ ജോലി ചെയ്യുന്നത്. 14 സുഹൃത്തുക്കളുമായി ഷെയർ ചെയ്താണ് 191115 എന്ന ഭാഗ്യ നമ്പറുള്ള ടിക്കറ്റ് സക്കിൽ ഖാൻ എടുത്തത്.
താൻ 2015 മുതൽ അബുദാബി ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും ഈ സമ്മാനത്തുക ഉപയോഗിച്ച് തന്റെ കടങ്ങൾ തീർത്ത് ബാക്കി ഒരു ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നതായും സക്കിൽ ഖാൻ പറഞ്ഞു.