ഓഹരി ഉടമകൾക്ക് 95 മില്യൺ ദിർഹം (214 കോടി രൂപ) പ്രാരംഭ ലാഭവിഹിതം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്

Stay for punishment in defamation case- MP position will be returned to Rahul Gandhi.

അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത് പത്തു മാസം തികയും മുൻപ് ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്. ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ കമ്പനി മികച്ച വളർച്ചയുടെ ഭാഗമായാണ് 2023 ആദ്യ പകുതിയിലെ സാമ്പത്തിക ഫലത്തോടൊപ്പം ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചത്. ഓഹരി ഒന്നിന് 2 ഫിൽ‌സ് എന്ന നിരക്കിൽ 95 മില്യൺ ദിർഹം (214 കോടി രൂപ) ഇടക്കാല ലാഭവിഹിതം അനുവദിക്കാനാണ്‌ ബോർഡ് തീരുമാനം. അർദ്ധവാർഷിക ലാഭത്തിന്റെ 42% ആണ് ലാഭവിഹിതമായി നൽകുക. ഓഗസ്റ്റ് 13 നും സെപ്റ്റംബർ 1 നും ഇടയിൽ ലാഭവിഹിത വിതരണം പൂർത്തിയാക്കും.

അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിലെ ഏറ്റവും വലിയ ഹെൽത്ത്കെയർ കമ്പനിയായ ബുർജീൽ ഹോൾഡിങ്‌സ് ഈ വർഷം ആദ്യ പകുതിയിൽ 2.2 ബില്യൺ ദിർഹത്തിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 13% വരുമാന വർദ്ധനവ്. 47% വളർച്ചയോടെ അറ്റാദായം 225 മില്യണായി. ഉയർന്ന വരുമാനം, വർദ്ധിച്ച പ്രവർത്തനക്ഷമത, കുറഞ്ഞ സാമ്പത്തിക ചെലവുകൾ എന്നിവയിലൂടെ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും അറ്റാദായത്തിലുണ്ടായ വർദ്ധനവാണ് ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നത്.

പുതിയ സ്പെഷ്യാലിറ്റികളിലും സേവനങ്ങളിലുമുള്ള നിക്ഷേപത്തെ തുടർന്ന് ഔട്ട്പേഷ്യന്റ്, ഇൻപേഷ്യന്റ് എണ്ണത്തിൽ യഥാക്രമം 11.1%, 20.2% അഭിവൃദ്ധിയുണ്ടായി. ആദ്യ ആറു മാസങ്ങളിൽ ബുർജീൽ ഹോൾഡിങ്‌സിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ആകെ 29 ലക്ഷം രോഗികൾ ചികിത്സയ്‌ക്കെത്തി. ഏറ്റവും വലിയ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി രോഗികളുടെ എണ്ണത്തിലെ വർദ്ധനവിലൂടെ 34.5% വരുമാന വളർച്ച നേടി.

ഓഹരി ഉടമകൾക്ക് ലാഭവിഹിതം തിരികെ നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും പ്രവർത്തന മികവും തന്ത്രപരമായ സമീപനവുമാണ് വളർച്ച ത്വരിതപ്പെടുത്തുന്നതെന്നും ബുർജീൽ ഹോൾഡിങ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. സൗദി അറേബ്യയടക്കം മേഖലയിലെ കൂടുതൽ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികൾ ഭാവി വളർച്ചയുടെ ചാലകങ്ങളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്‌നോക് ഉടമസ്ഥതയിലുള്ള അൽ ദഫ്ര മേഖലയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രമായ അൽദന്ന ആശുപത്രിയുടെ പ്രവർത്തന, നടത്തിപ്പ് ചുമതല അടുത്തിടെ ബുർജീൽ ഹോൾഡിങ്‌സിന് ലഭിച്ചിരുന്നു.122 കിടക്കകളുള്ള ആശുപത്രി പ്രവർത്തിപ്പിക്കുന്നതിനുള്ള കരാർ, ബുർജീലിന്റെ വിശാലമായ ശൃംഖലയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. സൗദിയിലെ പ്രമുഖ ഫിറ്റ്നസ് ഗ്രൂപ്പായ ലീജാം സ്പോർട്സ് കമ്പനിയുമായുള്ള സംയുക്ത സംരംഭ സംരംഭത്തിലൂടെ ഫിസിയോ തെറാപ്പി, റീഹാബിലിറ്റേഷൻ, വെൽനസ് ശൃംഖലയായ ഫിസിയോതെറാബിയയുടെ പ്രവർത്തനം തുടങ്ങാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. അടുത്ത 24 മാസത്തിനുള്ളിൽ 60-തിലധികം ഫിസിയോതെറാബിയ സെന്ററുകൾ സൗദിയിലുടനീളം തുറക്കാനാണ് ഗ്രൂപ്പ് ലക്‌ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!