യുഎഇയിൽ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും വാഹനങ്ങളിൽ നിന്ന് റോഡുകളിൽ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.
മാലിന്യം റോഡിൽ വലിച്ചെറിഞ്ഞാൽ 1,000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും നിയമലംഘകർക്ക് ലഭിക്കുമെന്ന് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകി. നിരുത്തരവാദപരമായ ഇത്തരം പെരുമാറ്റം ഒഴിവാക്കാൻ വാഹനമോടിക്കുന്നവരെ ബോധവൽക്കരിക്കുന്നത് തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
#فيديو | #شرطة_أبوظبي تحث الجمهور على تجنب رمي المخلفات من المركبات أثناء القيادة .
التفاصيل :https://t.co/fzXi0ID7LH pic.twitter.com/p9UQDTfTMl
— شرطة أبوظبي (@ADPoliceHQ) August 4, 2023