ജോർജിയയിലെ പർവതനിരകളിലെ ഒരു റിസോർട്ട് പ്രദേശത്ത് മണ്ണിടിച്ചിലിൽ 7 പേർ മരണപ്പെടുകയും 30 ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഷോവി മേഖലയിലാണ് ഇന്നലെ വ്യാഴാഴ്ച മണ്ണിടിച്ചിൽ ഉണ്ടായത്. തലസ്ഥാനമായ ടിബിലിസിയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള ഷോവി പ്രശസ്തമായ മേഖലയാണ്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
യുഎഇ വിദേശകാര്യ മന്ത്രാലയം ജോർജിയ സർക്കാരിനോടും ഇരകളുടെ കുടുംബങ്ങളോടും യുഎഇയുടെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.