ബാഗ്ദാദിൽ നിന്ന് ദുബായിലേക്കുള്ള യാത്രാവിമാനത്തിൽ കയറ്റിക്കൊണ്ടുപോയ കരടി വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്ന് പുറത്ത് ചാടിയതിനെതുടർന്ന് ഇറാഖി എയർലൈൻസ് ക്ഷമാപണം നടത്തി.
കരടി പുറത്ത് ചാടിയതോടെ ദുബായിൽ എത്തുമ്പോൾ കരടിയെ മയക്കിയതിന് ശേഷം വിമാനത്തിൽ നിന്ന് പുറത്തിറക്കാൻ വിമാന ജീവനക്കാർ യുഎഇ അധികൃതരുമായി ഏകോപിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2-ൽ നിന്ന് ഇതേ വിമാനത്തിന്റെ ഇറാഖ് തലസ്ഥാനത്തേക്കുള്ള മടക്കയാത്ര വൈകുകയായിരുന്നു.
കമ്പനിയുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ ബാഗ്ദാദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കുള്ള വിമാനത്തിലെ യാത്രക്കാരോട് ഇറാഖി എയർലൈൻസ് കമ്പനി ക്ഷമ ചോദിക്കുന്നു,” എയർലൈൻ അതിന്റെ വെബ്‌സൈറ്റിൽ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ വിമാനം ഒരു മണിക്കൂറിലധികം വൈകിയെന്നും കാർഗോ ഹോൾഡിലെ കരടിയാണ് കാരമായതെന്നും നിരവധി യാത്രക്കാർ പരാതിപ്പെട്ടു.