കനത്ത ചൂടിനിടയിൽ ആശ്വാസമായി ഇന്ന് ഓഗസ്റ്റ് 5 ന് വൈകീട്ട് 4 മണിയോടെ ദുബായിലെ ദെയ്‌ര പരിസരപ്രദേശത്ത് കനത്ത മഴ പെയ്തതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. പല ഭാഗത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജബൽ അലിയിൽ കനത്ത പൊടിക്കാറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇന്ന് വിവിധയിടങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.