ചെറിയ തടസ്സങ്ങൾക്ക് ശേഷം ശനിയാഴ്ച വൈകുന്നേരം 6.50 ഓടെ ദുബായ് മെട്രോ സർവീസുകൾ സാധാരണ നിലയിലായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
മെട്രോയുടെ റെഡ് ലൈനിൽ സാങ്കേതിക തകരാർ ഉണ്ടായതായി അതോറിറ്റി നേരത്തെ സ്ഥിരീകരിച്ചിരുന്നു. റെഡ് ലൈൻ സ്റ്റേഷനുകൾക്കിടയിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ബസുകളും അനുവദിച്ചിരുന്നു. ഉപയോക്താക്കളുടെ സഹകരണത്തിന് ആർടിഎ നന്ദി അറിയിക്കുകയും ചെയ്തു.