യുഎഇ നിവാസികൾക്ക് ഇന്ന് രാജ്യത്തുടനീളം പൊടി നിറഞ്ഞ കാലാവസ്ഥയും ഷാർജ, ഫുജൈറ, അൽ ഐൻ എന്നിവയുടെ ചില ഭാഗങ്ങളിൽ മഴയും പ്രതീക്ഷിക്കാമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ ചൊവ്വാഴ്ച രാവിലെയും ഹ്യുമിഡിറ്റി അനുഭവപ്പെടും.
ഇന്ന് രാജ്യത്തിന്റെ ആന്തരിക പ്രദേശങ്ങളിൽ പരമാവധി താപനില 45 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 42 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും പർവതങ്ങളിൽ 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
ഫുജൈറയിലെ അൽ ഫാർഫറിൽ രാവിലെ 7.15ന് 25.4 ഡിഗ്രി സെൽഷ്യസാണ് ഇന്നലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.45 ന് അബുദാബിയിലെ അൽ ഷവാമേഖിൽ 49.3 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.