തങ്ങളുടെ ആഡംബരവും പരിസ്ഥിതി സൗഹൃദവുമായ പട്രോളിംഗ് വാഹന ശൃംഖലയിലേക്ക് പുതിയ ഇലക്ട്രിക് മെഴ്‌സിഡസ് EQS 580 (Mercedes-Benz EQS 580) യും കൂടി ചേർത്തതായി ദുബായ് പോലീസ് അറിയിച്ചു.
അഞ്ച് സീറ്റുകളുള്ള, ഈ ഓൾ വീൽ ഡ്രൈവ് വാഹനത്തിന് 516 ഹോഴ്സ് പവറുള്ള (അല്ലെങ്കിൽ 400Kw) ഡ്യുവൽ എഞ്ചിൻ ഉണ്ട്, കൂടാതെ 4.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. പൂർണ്ണമായി ചാർജ് ചെയ്താൽ 717 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളും ഇന്ററാക്ടീവ് സ്ക്രീനുകളും വാഹനത്തിലുണ്ട്
പരിസ്ഥിതി സൗഹൃദ വാഹനങ്ങളും അത്യാധുനിക സുസ്ഥിര ഗതാഗത സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നതിനുള്ള ദുബായ് പോലീസിന്റെ തുടർച്ചയായ തന്ത്രത്തിന്റെ ഭാഗമാണ് ഈ വാഹനത്തിന്റെ കൂട്ടിച്ചേർക്കൽ.