യുഎഇയിൽ ബിഗ് ടിക്കറ്റിൽ നിന്നാണെന്ന വ്യാജേന സ്വകാര്യ വിവരങ്ങൾ നല്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കോളുകൾ പലർക്കും വരുന്നത് ശ്രദ്ധയിൽപെട്ടതായി അധികൃതർ മുന്നറിയിപ്പ് നൽകി.
ബിഗ് ടിക്കറ്റ് അബുദാബി റാഫിൾ നറുക്കെടുപ്പിന്റെ സംഘാടകരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുന്നത്. പിന്നീട് സ്വകാര്യ വിവരങ്ങൾ നൽകാനും സമ്മാനങ്ങൾ ക്ലെയിം ചെയ്യാൻ പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
1992-ൽ ആരംഭിച്ച ബിഗ് ടിക്കറ്റ്, ജിസിസിയിലെ ക്യാഷ് പ്രൈസുകൾക്കും സ്വപ്ന ആഡംബര കാറുകൾക്കുമായി ഏറ്റവും വലുതുമായ റാഫിൾ നറുക്കെടുപ്പാണ്. ബിഗ് ടിക്കറ്റ് ഒരിക്കലും വിജയികളിൽ നിന്ന് അവരുടെ സമ്മാനം ക്ലെയിം ചെയ്യാൻ പണം ആവശ്യപ്പെടില്ലെന്ന് സംഘാടകർ പറഞ്ഞു. ഇതൊരുതരം തട്ടിപ്പാണെന്നും സ്വകാര്യ വിവരങ്ങൾ കൈക്കലാക്കി പണം തട്ടാനുള്ള തട്ടിപ്പുകാരുടെ പദ്ധതിയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.