ദുബായ് സ്റ്റുഡിയോ സിറ്റിയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി.
ഇന്ന് തിങ്കളാഴ്ച ഉച്ചയോടെ ദുബായിൽ സ്റ്റുഡിയോ സിറ്റിയിലെ നിർമാണമേഖലയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി.സ്റ്റുഡിയോ സിറ്റിയിലെ സ്റ്റുഡിയോ വൺ ഹോട്ടലിന് സമീപമുള്ള സ്ഥലത്താണ് തീപിടിത്തമുണ്ടായത്. എപ്പോഴാണ് തീ പടർന്നതെന്ന് വ്യക്തമല്ല.
സിവിൽ ഡിഫൻസ് ടീമുകൾ എത്തി തീ അണച്ചതിനാൽ ഹോട്ടലിലേക്ക് തീ പടർന്നില്ല. ഹോട്ടലിലേക്കുള്ള പ്രവേശന വഴി അടച്ചിരുന്നു. കൂളിംഗ്-ഡൗൺ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. തീപിടിത്തം ഹോട്ടലിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.