പ്രതികൂല കാലാവസ്ഥയെ തുടർന്ന് അടച്ച ദുബായിലെ പൊതു പാർക്കുകളും ബീച്ചുകളും വീണ്ടും തുറക്കുന്നതായി അധികൃതർ അറിയിച്ചു.
ദുബായിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായതിനെത്തുടർന്ന് ഇന്നലെ ഞായറാഴ്ച വൈകുന്നേരം സുരക്ഷാ മുൻകരുതലെന്ന നിലയിൽ ദുബായ് മുനിസിപ്പാലിറ്റി പൊതു പാർക്കുകളും നൈറ്റ് ബീച്ചുകളും താൽക്കാലികമായി അടച്ചിരുന്നു. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി റോഡുകൾ വെള്ളത്തിലായതിനാൽ 100-ലധികം അടിയന്തര റിപ്പോർട്ടുകളാണ് മുൻസിപ്പാലിറ്റിയ്ക്ക് ലഭിച്ചത്.
ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും മരങ്ങൾ വീണതിന്റെ 85 റിപ്പോർട്ടുകളോട് നഗരസഭാ ജീവനക്കാർ പ്രതികരിച്ചു.
.