യുഎഇയിൽ ഇന്ന് ചൊവ്വാഴ്ച പൊതുവെ മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കുമെന്ന് യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഉച്ചയോടെ കിഴക്കോട്ടുള്ള സംവഹന മേഘങ്ങളുടെ രൂപീകരണം മഴയ്ക്കുള്ള സാധ്യത കാണിക്കുന്നു. പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തിരശ്ചീന ദൃശ്യപരത കുറഞ്ഞേക്കും. ഇന്ന് രാത്രി മുതൽ നാളെ ബുധനാഴ്ച രാവിലെ വരെ ഹ്യുമിഡിറ്റി അനുഭവപ്പെട്ടേക്കാം.
ഇന്ന് താപനിലയിൽ അല്പം ഇടിവ് രേഖപ്പെടുത്തിയേക്കാം. പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. യുഎഇ പ്രാദേശിക സമയം 13:00 ന് ബഡാ ദഫാസിൽ (അൽ ദഫ്ര മേഖല) 48.3 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ തിങ്കളാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. അബുദാബിയിൽ ഇന്ന് 44 ഡിഗ്രി സെൽഷ്യസും ദുബായിൽ 44 ഡിഗ്രി സെൽഷ്യസും ആയി താപനില ഉയരും.