ആരോഗ്യ മേഖലയിൽ ലൈസൻസില്ലാതെ തൊഴിൽ ചെയ്യുന്നവർക്കുള്ള ശിക്ഷാനടപടികൾ കടുപ്പിച്ച് യുഎഇ.
ലൈസൻസ് ഇല്ലാതെ തൊഴിൽ ചെയ്യുന്നവർക്കും വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്കും 50,000 ദിർഹം മുതൽ 100,000 ദിർഹം വരെ തടവും പിഴയും ലഭിക്കും. കൂടാതെ, ഒരു ഹെൽത്ത് കെയർ ഫെസിലിറ്റി ഒരു വ്യക്തി മാത്രം പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തിയാൽ അടച്ചുപൂട്ടാൻ ഉത്തരവിടും.
നഴ്‌സിംഗ്, ലബോറട്ടറികൾ, മെഡിക്കൽ ഫിസിക്‌സ്, ഫങ്ഷണൽ തെറാപ്പി, ഫിസിയോതെറാപ്പി, സൗന്ദര്യശാസ്ത്രം, അനസ്‌തേഷ്യ, ഓഡിയോളജി, റേഡിയോളജി എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ സംരക്ഷണ തൊഴിലുകൾക്കായി ഡോക്ടർമാരല്ലാത്തവരുടെയും ഫാർമസിസ്റ്റുകളുടെയും പരിശീലനത്തേയും നിയമം നിയന്ത്രിക്കുന്നു.
നിയമമനുസരിച്ച്, അനുമതിയില്ലാതെ ആർക്കും ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ അനുവാദമില്ല. ലൈസൻസ് ലഭിക്കുന്നതിന് രാജ്യത്ത് അംഗീകൃതമായ ഒരു ബാച്ചിലേഴ്സ് ബിരുദമോ ആരോഗ്യ തൊഴിൽ യോഗ്യതയോ ആവശ്യമാണ്. പ്രൊഫഷണലുകൾ നല്ല പെരുമാറ്റം ഉള്ളവരായിരിക്കണം, കൂടാതെ അവരുടെ ചുമതലകൾ നിർവഹിക്കാൻ ആരോഗ്യപരമായി യോഗ്യതയുള്ളവരായിരിക്കണം.
ലൈസൻസില്ലാതെ തൊഴിൽ ചെയ്യുന്ന വ്യക്തിക്ക് 10,000 ദിർഹത്തിനും 100,000 ദിർഹത്തിനും ഇടയിൽ പിഴ ചുമത്തും, നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഒരു ഹെൽത്ത് കെയർ ഫെസിലിറ്റിയുടെ ഡയറക്ടർ അല്ലെങ്കിൽ മാനേജർക്ക് 1,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ചുമത്തും. കൂടാതെ അവന്റെ/അവളുടെ മെഡിക്കൽ ലൈസൻസ് താത്കാലികമായി സസ്‌പെന്റ ചെയ്യും.
നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനത്തിന് 1,000 ദിർഹം മുതൽ 1 മില്ല്യൺ ദിർഹം വരെ പിഴ ചുമത്താം. ലംഘനത്തെ ആശ്രയിച്ച് താൽക്കാലികമായോ എക്കാലത്തേക്കുമായോ സ്ഥാപനം പൂട്ടിക്കുകയും ചെയ്യും.