അപകടത്തിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പോലീസ്

Dubai Police seek help in identifying the person who died in the accident

ദുബായ് അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള അൽ എത്തിഹാദ് റോഡിൽ അൽ നഹ്ദ പാലത്തിന് മുമ്പുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഇദ്ദേഹത്തെ കണ്ടെത്തുമ്പോൾ കൂടെ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇദ്ദേഹത്തെ കാണാതായതായും റിപ്പോർട്ടില്ല.

മരിച്ചയാളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ കിട്ടിയാൽ ബർ ദുബായ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ദുബായ് പോലീസ് കോൾ സെന്ററിൽ 901 എന്ന നമ്പറിലും ബന്ധപ്പെടാം (ദുബായ്ക്ക് പുറത്ത് നിന്ന് വിളിക്കുകയാണെങ്കിൽ 04- ചേർക്കണം).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!