യുഎഇയിൽ പുതിയതായി ഡ്രൈവിംഗ് ലൈസൻസ് നേടിയവരും യുവ വാഹനയാത്രികരുമാണ് റോഡുകളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം (MOI) പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയിൽ വ്യക്‌തമാക്കുന്നു.
2022-ൽ യുഎഇയിൽ ഉടനീളം നടന്ന 3,945 പ്രധാന അപകടങ്ങളിൽ 530 അപകടങ്ങളും പുതിയ ഡ്രൈവർമാർ ഉണ്ടാക്കിയതാണ്. അതേസമയം കഴിഞ്ഞ വർഷം റോഡപകടമരണങ്ങളിൽ 41 ശതമാനവും പരിക്കേറ്റവരിൽ 53 ശതമാനവും 30 വയസ്സിന് താഴെയുള്ളവരാണെന്നും ഡാറ്റ പറയുന്നു. വലിയ അപകടങ്ങൾ ഉണ്ടാക്കുന്ന പുതിയ ഡ്രൈവർമാരുടെ എണ്ണം ഭയപ്പെടുത്തുന്നതാണെന്ന് അധികൃതർ പറഞ്ഞു.
യുവാക്കളുടെയും പുതിയ ഡ്രൈവർമാരുടെയും ഇടയിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങൾ അമിതവേഗത, ഡ്രൈവ് ചെയ്യുമ്പോൾ ഫോണുകൾ ഉപയോഗിക്കുക, കാറുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തത്, മദ്യപിച്ച് വാഹനമോടിക്കുക എന്നിവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.