ചിറയിൻകീഴ് സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ചിറയിൻകീഴ് അഴൂർ ശ്രീനിധി വീട്ടിൽ സദാശിവൻ മകൻ ശ്രീകുമാർ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പത്ത് ദിവസം മുമ്പാണ് ശ്രീകുമാർ ദുബായിൽ വിസിറ്റിംഗ് വിസയിൽ എത്തിയത്.
മാതാവ് വള്ളിയമ്മ. ഭാര്യ: ലീന. മക്കൾ ജ്യോതിസ് എസ്.എൽ, ഗാഥ എസ്.എൽ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അഷ്റഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന് വരികയാണ്