ദുബായിൽ കഴിഞ്ഞ വാരാന്ത്യത്തിൽ പെയ്ത മഴയിൽ ജീവൻ അപകടത്തിലാക്കി റോഡുകളിൽ കാറുമായി അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർമാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
പാർക്കിംഗ് സ്ഥലമായി തോന്നുന്ന നനഞ്ഞ റോഡിലൂടെയാണ് പൊതുസുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ കാറുകൾ ഓടിച്ചത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതുടർന്ന് ഡ്രൈവർമാരെ ദുബായ് പോലീസ് ട്രാക്ക് ചെയ്യുകയായിരുന്നു
പ്രതികൂല കാലാവസ്ഥയിൽ ഉത്തരവാദിത്തത്തോടെ ഡ്രൈവ് ചെയ്യണെമെന്നും ജീവനോ സ്വത്തിനോ അപകടമുണ്ടാക്കുന്ന ഏത് തരത്തിലുള്ള ഡ്രൈവിംഗിനും കർശനമായി ശിക്ഷിക്കുമെന്നും പൊതു സുരക്ഷ നിലനിർത്തുന്നതിനാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്നും ദുബായ് പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. വർധിപ്പിച്ച പട്രോളിംഗിലൂടെ അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ദുബായ് പോലീസ് ശക്തമാക്കിയിട്ടുണ്ട്.
#شرطة_دبي تضبط سائقي مركبات استعرضوا بتهور أثناء سقوط الأمطار pic.twitter.com/t2FEdRCkgD
— Dubai Policeشرطة دبي (@DubaiPoliceHQ) August 9, 2023
.